നടി ശ്രീദേവിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന്​ ഫോറന്‍സിക്​ റിപ്പോര്‍ട്ട്​

sreedevi

ദുബായ്: ബോളിവുഡ്​ താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അസ്വാഭാവികതയില്ലെന്ന്​ ഫോറന്‍സിക്​ റിപ്പോര്‍ട്ട്​. ​ ശ്രീദേവിയുടെ മരണത്തിന്​ കാരണമായത് ഹൃദയാഘാതമാണെന്ന് ​ഫോറന്‍സിക്​ റിപ്പോര്‍ട്ട്​ വ്യക്തമാക്കുന്നു.

ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട്​ സ്വാഭാവികമായ നടപടികക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്​. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്​ച വൈകീട്ട്​ തന്നെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ്​ സൂചന.

ശനിയാഴ്​ച രാത്രി 11.30ന് യു.എ.ഇയില്‍ വെച്ചാണ്​ ശ്രീദേവി അന്തരിച്ചത്​. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ റാസല്‍ ഖൈമയിലെത്തിയതായിരുന്നു അവര്‍ മരിക്കുമ്പോൾ സമീപത്ത് മകൾ ഖുഷിയും ഭർത്താവ് ബോണി കപൂറും ഉണ്ടായിരുന്നു.

Top