ത്രില്ലടിപ്പിക്കാന്‍ ടൊവിനോ ഒരുങ്ങി; ചിത്രം ‘ഫോറന്‍സിക്’ ഫെബ്രുവരി 28ന് തിയേറ്ററില്‍

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ നായിക മംമ്ത മോഹന്‍ദാസാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 28ന് പ്രദര്‍ശനത്തിനെത്തും.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഖില്‍ ജോര്‍ജ്ജ് ആണ്. സംഗീതം ജേക്‌സ് റിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മിക്കുന്ന ചിത്രമാണിത്.

Top