സെമന്‍ നിറച്ച ബലൂണ്‍ ആക്രമം; സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

baloon123

ഡല്‍ഹി: ഹോളി ആഘോഷത്തിന്റെ ഭാഗമായി ലേഡി ശ്രീറാം കോളജിലെ വിദ്യാര്‍ഥിനിക്ക് നേരെ സെമന്‍ നിറച്ച ബലൂണ്‍ എറിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ ബലൂണില്‍ നിന്ന് ലഭിച്ച സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ പരാതി പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു വിദ്യാര്‍ഥിനിക്ക് നേരെ സെമന്‍ നിറച്ച ബലൂണിന്റെ ആക്രമണം ഉണ്ടായത്. ഹോളിയുടെ ഭാഗമായതിനാല്‍ ആരും ഇതിനെതിരെ പ്രതികരിക്കാന്‍ മുന്നോട്ടു വന്നിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടി പോസ്റ്റ് ചെയ്ത കുറിപ്പിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ ജീസസ് ആന്‍ഡ് മേരി കോളജും ഇതേ സംഭവത്തില്‍ ഒത്തു ചേര്‍ന്നതോടെ പ്രതിഷേധം ശക്തമാവുകരയായിരുന്നു.

സെക്ഷന്‍ 188 പ്രകാരം, പൊതുസ്ഥലത്തെ മര്യാദ തെറ്റിച്ചതിനെതിരെയാണ് സമറുദ്പൂര്‍ സ്വദേശിക്കെതിരെ പൊലീസ് അറസ്റ്റ് ചെയ്തത്. സമാന സംഭവത്തില്‍ കൈലാഷ് പൊലീസ് സ്റ്റേഷനില്‍ നിരവധി പരാതി ലഭിച്ചിരുന്നു. ഒരേ കോളജില്‍ നിന്നു തന്നെ പരാതി വന്നതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം കുറ്റവാളിയെ സംരക്ഷിക്കാന്‍ പ്രദേശവാസിയായ പൊലീസ് ഇടപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ ഫലം വന്നതിനു ശേഷം തുടര്‍ നടപടികല്‍ സ്വീകരിക്കുമെന്നും തുടര്‍ന്ന് തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും കൈലാഷ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ അറിയിച്ചു. അതേസമയം ചെറിയ ബലൂണുകള്‍ വില്‍ക്കുന്നതും നിര്‍മ്മിക്കുന്നതും വിലക്കിയിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. നിരോധിച്ചിട്ടും അത്തരം ബലൂണ്‍ വില്‍പനയ്ക്ക് എത്തുന്നുണ്ടെന്നും ചില ബലൂണ്‍ വില്‍പനക്കാരെ താക്കീത് നല്‍കി വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top