ടോവിനോ നായകനായി എത്തുന്ന ‘ഫോറന്‍സിക്കിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും

ടോവിനോ തോമസ് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ‘ഫോറന്‍സിക്കിന്റെ ആദ്യ ടീസര്‍ നാളെ പുറത്തിറങ്ങും. ടോവിനോയുടെ പിറന്നാള്‍ ദിനമായ നാളെയാണ് ടീസര്‍ പുറത്ത്‌ വിടുക.

മമ്ത മോഹന്‍ദാസാണ് നായിക. സെജു കുറുപ്പ്, അനില്‍ മുരളി, ഗിജു ജോണ്‍, ധനേഷ് ആനന്ദ്, റീബ മോണിക്ക ജോണ്‍ എന്നിവരുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുക.

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണിത്. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുക.

അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്ന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അഖില്‍ ജോര്‍ജ്ജാണ്. സംഗീതമൊരുക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. ജൂവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യൂ, നെവിസ് സേവ്യര്‍ തുടങ്ങിയവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top