തിരുവനന്തപുരത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

skeletan

തിരുവനന്തപുരം: മംഗലാപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു പള്ളിപ്പുറം കാരമൂടുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ഭൂമിയില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള തലയോട്ടിയും എല്ലിന്‍ കഷണങ്ങളും കണ്ടെത്തിയത്.

തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിദഗ്ദ പരിശാധനയ്ക്കായി അസ്ഥികൂടങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അസ്ഥികൂടം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പൊലീസ് തുടര്‍ അന്വേഷണം നടത്തുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നതിനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Top