സെമന്‍ നിറച്ച ബലൂണ്‍ എറിഞ്ഞ സംഭവം; പരാതി അടിസ്ഥാന രഹിതമെന്ന് പൊലീസ്

baloon123

ന്യൂഡല്‍ഹി: വിദ്യാര്‍ഥിനികള്‍ക്ക് നേരെ സെമന്‍ നിറച്ച ബലൂണ്‍ എറിഞ്ഞെന്നുള്ള ആരോപണം അടിസ്ഥാനരഹതമാണെന്ന് പൊലീസ്. പരാതിപ്പെട്ട പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഹോളി ആഘോഷത്തിനിടെ സെമന്‍ നിറച്ച ബലൂണ്‍ എറിഞ്ഞതായി ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ കൈലാഷ് സ്റ്റേഷനില്‍ ഒരു യുവതി പരാതിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

ചായം നിറച്ച ബലൂണുകള്‍ക്ക് പകരം ചില സാമൂഹ്യ ദ്രോഹികള്‍ സെമന്‍ നിറച്ച് ബലൂണെറിഞ്ഞ് ഹോളി ആഘോഷിച്ചെന്ന് എല്‍എസ്ആര്‍ കോളജ് വിദ്യാര്‍ഥികളും ആരോപിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും വിദ്യാര്‍ഥികള്‍ കൂട്ടമായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലെ മറ്റുചില കോളജുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നു. വിദ്യാര്‍ഥികളും അധ്യാപകരും അടക്കമുള്ളവര്‍ ഡല്‍ഹി പൊലീസ് ആസ്ഥാനത്തിനു മുന്നിലും വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

Top