സൗദിയില്‍ വിദേശികളുടെ താമസരേഖ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കും

സൗദിയില്‍ വിദേശികളുടെ താമസ രേഖ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കുന്നാന്‍ തീരുമാനമായി.സൗദി ജവാസാത്ത് വിഭാഗമാണ് രാജ്യത്തുള്ളവര്‍ക്കും വിദേശത്ത് കഴിയുന്നവര്‍ക്കും താമസ രേഖ പുതുക്കി നല്‍കുന്നത്. കോവിഡ് പശ്ചാതലത്തില്‍ സൗദി ഭരണാധികാരിയാണ് ഈ മാസം ആദ്യത്തില്‍ രണ്ടാം ഘട്ട ഇളവ് പ്രഖ്യാപിച്ചത്.

സൗദിയില്‍ താമസ വിസയിലുള്ളവരുടെ ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുന്ന നടപടിക്കാണ് സൗദി ജവാസാത്ത് തുടക്കം കുറിച്ചത്. നിലവില്‍ രാജ്യത്തുള്ളവര്‍ക്കും വിദേശങ്ങളില്‍ കുടുങ്ങി പോയവര്‍ക്കും ആനുകൂല്യം ലഭിച്ചു തുടങ്ങി. കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കി ലഭിച്ചവര്‍ക്കും രണ്ടാം ഘട്ടത്തില്‍ ആനുകൂല്യം ലഭിക്കുന്നുണ്ട്.

കാലാവധി അവസാനിച്ചവര്‍ക്കും അവസാനിക്കാന്‍ ബാക്കിയുള്ളവര്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിച്ചു തുടങ്ങി. ഇതിനകം പുതുക്കിയവര്‍ക്കും മൂന്ന് മാസം അധികമായി ലഭിക്കുന്നുണ്ട്.

Top