നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ വേട്ട; വിദേശ പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊക്കൈനുമായി വിദേശ പൗരന്‍ പിടിയില്‍. 2.7 കിലോ കൊക്കൈനാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

നേരത്തെ, തിരുവനന്തപുരത്തും ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയിലായിരുന്നു. അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ആണ് പ്രതികളെ പിടികൂടിയത്.

ഇടുക്കി സ്വദേശികളായ ബിനോയ്, ഗോപി എന്നിവരാണ് മയക്കുമരുന്ന് കാറില്‍ കൊണ്ട് വന്നത്. തൂത്തുക്കുടി സ്വദേശി ആന്റണിക്ക് നല്‍കാനായിരുന്നു ഇത്. ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടികൂടി. മയക്കു മരുന്നിന് ആറു കോടി രൂപ വില വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top