കുവൈത്തില്‍ നിന്നും രണ്ടര ലക്ഷം വിദേശ തൊഴിലാളികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി

കുവൈത്ത് സിറ്റി: 2020-2021 കാലയളവില്‍ കുവൈത്തില്‍ നിന്നും 2,53,233 വിദേശികള്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി. സ്വകാര്യ മേഖലയില്‍ നിന്നും 2,05,050 തൊഴിലാളികളും, 42,202 ഗാര്‍ഹിക തൊഴിലാളികളും സര്‍ക്കാര്‍ മേഖലയില്‍ നിന്നും 6,981 പേരും തൊഴില്‍ നഷ്ടപ്പെട്ടു രാജ്യം വിട്ടു.

കുവൈത്ത് സ്വകാര്യ മേഖലയിലും തൊഴില്‍ മേഖലയിലും തൊഴിലാളികളുടെ വലിയ ക്ഷാമം നേരിട്ടതായും തൊഴില്‍ മേഖലക്ക് വലിയ ക്ഷീണം സംഭവിച്ചതായും കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി അഭിപ്രായപെട്ടു.

അതേസമയം മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് മാസത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും 2,089 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഈ കാലയളവില്‍ 10,780 സ്വദേശികളെ സര്‍ക്കാര്‍ മേഖലയില്‍ പുതിയതായി നിയമിച്ചു.

രാജ്യം നടപ്പിലാക്കി വരുന്ന സ്വകാര്യവത്കരണ നടപടികള്‍ ശക്തമാക്കുകയും സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയില്‍ സ്വീകരിച്ച കര്‍ശന നടപടികള്‍ വേഗത്തിലാക്കുന്നതോടെ മലയാളികളടക്കം നിരവധി വിദേശികള്‍ക്കു ഈ വര്‍ഷം തൊഴില്‍ നഷ്ടമാകും.

Top