കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ അവശ നിലയില്‍ വിദേശ വനിതയെ കണ്ടെത്തി

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ അവശ നിലയില്‍ വിദേശ വനിതയെ കണ്ടെത്തി. കേരള എക്സ്പ്രസില്‍ യാത്ര ചെയ്ത വിദേശ വനിതയെയാണ് അവശനിലയില്‍ കണ്ടെത്തിയത്.

ഇവരെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂരില്‍ നിന്നുമാണ് ഇവര്‍ കേരള എക്സ്പ്രസില്‍ കയറിയതെന്നാണ് ലഭിക്കുന്ന വിവരം.

കൊല്ലത്ത് വച്ച് ഇവരെ പരിശോധിച്ചപ്പോള്‍ 100 ഡിഗ്രി പനി ഉള്ളതായി മനസ്സിലായതോടെയാണ് ഇവരെ പാരിപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. പാരിപ്പള്ളിയില്‍ നിന്നും മെഡിക്കല്‍ ടീം എത്തിയാണ് ഇവരെ കൊണ്ട് പോയത്.

അമൃതാനന്ദമയി മഠത്തിലേക്ക് പോകണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

Top