യോഗ പഠിക്കാന്‍ ഇന്ത്യയിലെത്തിയ വിദേശവനിത ബലാത്സംഗത്തിനിരയായി

rape

ഉത്തരാഖണ്ഡ്: ഋഷികേഷില്‍ യോഗ പഠിക്കാനെത്തിയ വിദേശവനിതയെ ബലാത്സംഗത്തിനിരയാക്കി. അമേരിക്കയില്‍ നിന്നെത്തിയ 37കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്.

പ്രദേശവാസിയായ അഭിനവ് റോയി എന്നയാളാണു തന്നെ ബലാത്സംഗം ചെയ്തതെന്നു യുവതി പൊലീസില്‍ പരാതിപ്പെട്ടു. ഈ മാസം അഞ്ചിനു ബാല്‍ക്കെണിയിലൂടെ മുറിയില്‍ കയറിയാണ് ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്നാണു യുവതിയുടെ പരാതിയില്‍ പറയുന്നത്.

അഭിനവിനെതിരെ പൊലീസ് കേസെടുത്തു. ഒക്‌ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. കേസ് പിന്‍വലിക്കാന്‍ പ്രതിയുടെ പിതാവ് ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് യുവതി പറഞ്ഞു.

Top