അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോ (52) ആണ് മരിച്ചത്. അമൃതപുരി ആശ്രമത്തിന്റെ ഭാഗമായ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 2019 ഡിസംബര്‍ മുതല്‍ മഠത്തില്‍ ക്രിസ വന്ന് പോയിരുന്നെന്നാണ് വിവരം. ക്രിസ മാനസിക പ്രശനങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top