വിദേശ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

 

ഡല്‍ഹി: വിദേശസന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. യുഎസ് സന്ദര്‍ശനം കഴിഞ്ഞു രാഹുല്‍ ഇന്ന് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിദേശസന്ദര്‍ശനങ്ങളെക്കുറിച്ച് ചോദ്യം ഉന്നയിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

”എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇത്രയധികം സമയം വിദേശത്ത് ചെലവഴിക്കുന്നത്, അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളിലെ ഭൂരിഭാഗം കാര്യങ്ങളും നിഗൂഢമാണ്. വിദേശ ഏജന്‍സികളുമായും ഗ്രൂപ്പുകളുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ചകള്‍ രാജ്യതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു പല റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുകയാണ്”- ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

Top