വിദേശസേനകളുടെ സാന്നിധ്യം ഗള്‍ഫ് മേഖലയില്‍ അരക്ഷിതത്വം ഉണ്ടാക്കുന്നു: ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ വിദേശ സേനകളുടെ സാന്നിധ്യം അരക്ഷിതാവസ്ഥയുണ്ടാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ അമേരിക്ക ഉത്തരവിട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

വിദേശ സേനകള്‍ തങ്ങളുടെ മേഖലയ്ക്കും ജനങ്ങള്‍ക്കും ദോഷങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷം തോറും നടത്തി വരാറുള്ള സൈനിക പരേഡിനോടനുബന്ധിച്ച് ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തിലാണ് റൂഹാനി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിനായുള്ള റീജ്യണല്‍ കോ ഓപ്പറേഷന്‍ പ്ലാനുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top