വേനലവധിക്കാലത്ത് വിദേശയാത്ര ചെയ്യുന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കി

ദോഹ: വേനലവധിക്കാലത്ത് വിദേശയാത്ര ചെയ്യുന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കി യു.എ.ഇ ആരോഗ്യമന്ത്രാലയം. യാത്രയ്ക്ക് ഒരു മാസം മുമ്പെങ്കിലും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെയോ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയോ ട്രാവലേഴ്‌സ് ക്ലിനിക്കില്‍ നിന്നാണ് പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത്. സ്വദേശികള്‍ക്ക് സൗജന്യമായും വിദേശികള്‍ക്ക് മിതമായ നിരക്കിലും ഈ സേവനം ലഭിക്കും. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. സ്വകാര്യ ക്ലിനിക്കിനേക്കാള്‍ പകുതി നിരക്ക് മാത്രമായിരിക്കും സര്‍ക്കാര്‍ ക്ലീനിക്കുകള്‍ ഈടാക്കുന്നത്.

സ്വദേശികളുടെയും താമസക്കാരുടെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടി എടുക്കുന്നത്. ഏത് രാജ്യത്തെക്കാണോ പോകുന്നത് അതനുസരിച്ച് വ്യത്യസ്തമായിരിക്കും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത്. ദുബായില്‍ നാദ് അല് ഹമ്മര്‍, അല്‍ ബര്‍ഷ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ട്രാവലേഴ്‌സ് ക്ലിനിക്കുകളുണ്ട്. മറ്റിടങ്ങളില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ക്ലിനിക്കുമായാണ് ബന്ധപ്പെടേണ്ടത്.

Top