ടോക്യോ ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കും

വർഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. വിദേശ കാണികൾ ഒളിമ്പിക്സിനെത്തിയാൽ കൊവിഡ് വ്യാപന ഭീഷണി വർധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം.ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏകദേശം 900000 ടിക്കറ്റുകളാണ് ജപ്പാനു പുറത്ത് വിറ്റഴിച്ചിട്ടുള്ളത്. മാർച്ച് 25നാണ് ദീപശിഖാ പ്രയാണം ആരംഭിക്കുന്നത്. അതിനു മുൻപായി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന. സ്പോൺസർമാരുമായി ബന്ധപ്പെട്ട അതിഥികളുടെ കാര്യത്തിൽ ഈ നിബന്ധന ഒഴിവാക്കണമെന്ന് ഇന്റെർനാഷണൽ ഒളിമ്പിക് കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജപ്പാൻ ഭരണകൂടം പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ട്.

അടുത്തിടെ നടത്തിയ ഒരു സർവേയിൽ 75 ശതമാനം ആളുകളും വിദേശ കാണികൾ ഒളിമ്പിക്സിനെത്തുന്നതിനെ എതിർത്തിരുന്നു.

Top