സെയ്ഷല്‍സില്‍ സൈനിക താവളം ഉറപ്പിക്കാന്‍ ഇന്ത്യ; പ്രതിഷേധവുമായി ജനങ്ങള്‍

seychelles stirs

ന്യൂഡല്‍ഹി: സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനായി സെയ്ഷല്‍സ് ദ്വീപില്‍ സൈനിക താവളം നടപ്പാക്കുന്നതിനുള്ള നീക്കത്തിനെതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. സെയ്ഷല്‍സിലെ രാഷ്ട്രീയ നേതൃത്വം ഇന്ത്യയ്ക്ക് അനുകൂലമായാണ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് നേരിടുന്നത്.

അസംപ്ഷന്‍ എന്ന പേരില്‍ സെയ്ഷല്‍സ് ദ്വീപില്‍ നിര്‍മ്മിക്കുന്ന സൈനിക താവളത്തിന് ഇന്ത്യ പൂര്‍ണ്ണമായും സാമ്പത്തിക സഹായം നല്‍കുമെങ്കിലും ഇന്ത്യ-സെയ്ഷല്‍സ് സൈന്യങ്ങള്‍ക്ക് താവളം ഉപയോഗിക്കാമെന്നാണ് കരാര്‍. അസംപ്ഷന്‍ ദ്വീപില്‍ വരുന്ന സംയുക്ത സൈനികതാവളം മേഖലയിലെ സുരക്ഷ ശക്തമാക്കാന്‍ സഹായിക്കുമെന്ന് സെയ്‌ഷെല്‍സ് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇവിടെയുള്ള 1.3 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രത്യേക സമുദ്ര സാമ്പത്തിക മേഖലയില്‍ അനധികൃത മല്‍സ്യബന്ധനം, മയക്കുമരുന്ന്‌ കടത്ത്, കടല്‍ക്കൊള്ള എന്നിവ ചെറുക്കാന്‍ സൈനിക താവളം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

മൊസാംബിക് കപ്പല്‍ചാലിലെ നീക്കങ്ങള്‍ വ്യക്തമായി നിരീക്ഷിക്കാനും സൈനികതാവളം സഹായമാകും. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെയ്ഷല്‍സ് സന്ദര്‍ശനവേളയിലാണ് താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തത്.

Top