ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

കൊച്ചി: വിദേശ കറന്‍സി കടത്തുകേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം. സ്വര്‍ണക്കളളക്കടത്തു കേസിലും ലൈഫ് മിഷന്‍ ഇടപാടിലും ലഭിച്ച കമ്മീഷന്‍ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയതില്‍ യുഎഇ കോണ്‍സുലേറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഖാലിദിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇയാളെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

ഖാലിദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍ വഴി രാജ്യത്തെത്തിക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഖാലിദിന് ഇന്ത്യയിലെ നിയമങ്ങള്‍ ബാധകമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസ് കോടതിക്ക് കൈമാറി.

Top