വിദേശമദ്യ വില്‍പ്പന; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം സുധീരന്‍

sudheeran

തിരുവനന്തപുരം: സര്‍ക്കാരിന്റെ വിദേശമദ്യവില്‍പനശാല വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരന്‍. മദ്യവില്‍പനശാല ആറിരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് കത്തിലെ ആവശ്യം.

മദ്യനയം സര്‍ക്കാര്‍ സമഗ്രമായി പുനഃപരിശോധിക്കണം. വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും തുറക്കാതെ മദ്യശാലകള്‍ തുറക്കുന്നത് വിചിത്രമാണ്. മദ്യവില്‍പനശാല ആറിരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരയണമെന്നും വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കും സുധീരന്‍ കത്തയച്ചിട്ടുണ്ട്.

 

Top