വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ ഇക്വിറ്റി ഓഹരികളിലേക്ക് മടങ്ങിയെത്തുന്നു

ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ ഇക്വിറ്റി ഓഹരികളിലേക്ക് മടങ്ങിയെത്തുന്നു. ഓഗസ്റ്റിലെ ആദ്യ ആഴ്ചയില്‍ 975 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ എഫ്പിഐകളില്‍ നിന്നെത്തിയത്. ജൂലൈയില്‍ 11308 കോടിയുടെ നെറ്റ് ഔട്ട്ഫ്‌ലോയാണ് എഫ്പിഐകളില്‍ ഉണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ച സെന്‍സെക്‌സ് റെക്കോര്‍ഡ് ഉയര്‍ച്ച നേടിയിരുന്നു. 54717.24 കോടിയിലാണ് സെന്‍സെക്‌സ് എത്തിയത്. ഒന്നാം പാദവാര്‍ഷികത്തിലെ കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതോടെയാണ് വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതെന്നാണ് കരുതുന്നത്.

ഓഗസ്റ്റിലെ മികച്ച മുന്നേറ്റത്തോടെ എഫ്പിഐ ഇക്വിറ്റി ഓഹരി നിക്ഷേപം വീണ്ടും 50000 മാര്‍ക്കിലെത്തി. 2020 ലെ നെറ്റ് എഫ്പിഐ നിക്ഷേപം ഇക്വിറ്റി ഓഹരികളില്‍ 50011 കോടിയായിരുന്നു. എന്‍എസ്ഡിഎല്ലിന്റേതാണ് ഈ കണക്ക്.

Top