ജിയോ പ്ലാറ്റ്‌ഫോമില്‍ വീണ്ടും വിദേശ നിക്ഷേപം എത്തും; ചര്‍ച്ചകള്‍ നടക്കുന്നു

ടെലികോം-ടെക്‌നോളജി കമ്പനിയായ റിലയന്‍സ് ജിയോയില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ വിദേശ കമ്പനികള്‍ രംഗത്തെന്ന് റിപ്പോര്‍ട്ട്.അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റലാന്റിക്കും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമാണ് പുതുതായി നിക്ഷേപത്തിനൊരുങ്ങുന്നത്.

8595 കോടി ഡോളര്‍ (6,5007,250 കോടി രൂപ) നിക്ഷേപിക്കുന്നതിന്റെ ചര്‍ച്ചകളാണ് ജനറല്‍ അറ്റലാന്റിക് നടത്തുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക വെളിപ്പെടുത്തിയിട്ടില്ല. ഈ മാസംതന്നെ ഇടപാട് പൂര്‍ത്തിയാവുമെന്നാണ് വിവരം.

അടുത്തിടെ ഫേസ്ബുക്ക് 43,574 കോടിരൂപയും സില്‍വല്‍ ലേയ്ക്ക് 5,665.75 കോടി രൂപയും യുഎസ് ആസ്ഥാനമായുള്ള വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് 11,357 കോടി രൂപയും ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപിച്ചിരുന്നു.ഇതോടെ മൂന്ന് പ്രമുഖ ടെക് നിക്ഷേപകരില്‍ നിന്നായി ജിയോ പ്ലാറ്റ്ഫോം 60,596.37 കോടി രൂപയാണ് സമാഹരിച്ചത്.ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്‌ഫോമുകളെ 4.91 ലക്ഷം കോടി രൂപയുടെ മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവുമുളളതാക്കി.

Top