വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ജിയോയെ തേടിയെത്തുന്നു; ജിയോയുടെ മൂല്യം ഉയരും

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം യൂണിറ്റായ ജിയോയിലെ 1.34 ശതമാനം ഓഹരികള്‍ക്കായി യുഎസ് നിക്ഷേപ സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക് 6,600 കോടി രൂപ നിക്ഷേപിക്കുമെന്ന് വിവരം. കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘ഈ നിക്ഷേപം ജിയോ പ്ലാറ്റ്ഫോമിന്റെ മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി ഉയര്‍ത്തുമെന്നാണ് ജിയോ പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നത്. ഈ നിക്ഷേപം ജിയോയെ അടുത്ത തലമുറ സോഫ്റ്റ്‌വെയര്‍ പ്രൊഡക്റ്റ്, പ്ലാറ്റ്‌ഫോം കമ്പനിയായി മാറുന്നതിന് സഹായിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

‘ആഗോള നിക്ഷേപകനായ ജനറല്‍ അറ്റ്‌ലാന്റിക്കിനെ ഒരു മൂല്യമുള്ള പങ്കാളിയായി സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. എനിക്ക് ജനറല്‍ അറ്റ്‌ലാന്റിക്കിനെ നിരവധി പതിറ്റാണ്ടുകളായി അറിയാം. 1.3 ബില്യണ്‍ ഇന്ത്യക്കാരുടെ ജീവിതത്തെ സമ്പന്നമാക്കുന്നതില്‍ ഡിജിറ്റൈസേഷന്റെ പരിവര്‍ത്തനശക്തിയില്‍ ശക്തമായി വിശ്വസിക്കുകയും ചെയ്യുന്നു. ജിയോയുടെ പ്രയോജനത്തിനായി 40 വര്‍ഷത്തെ സാങ്കേതികവിദ്യ നിക്ഷേപത്തിലൂടെ ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ തെളിയിക്കപ്പെട്ട ആഗോള വൈദഗ്ധ്യവും തന്ത്രപരമായ ഉള്‍ക്കാഴ്ചകളും നേടുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു.

Top