രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍കുറവ് രേഖപ്പെടുത്തി

മുംബൈ : രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍കുറവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വില്‍ക്കുന്നതിനെത്തുടര്‍ന്നാണ് തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയിലും ശേഖരത്തില്‍ കുറവു വന്നത്.

ശേഖരത്തില്‍ 81.95 കോടി ഡോളറിന്റെ കുറവാണ് സെപ്റ്റംബര്‍ ഏഴിന് അവസാനിച്ച ആഴ്ചയില്‍ രേഖപ്പെടുത്തിയത്. ഇതോടെ ആകെ ശേഖരം 39928.2 കോടി ഡോളറായിക്കുറഞ്ഞിരുന്നു. ഒരുവര്‍ഷത്തിനിടെ ആദ്യമായാണു ശേഖരം 40,000 കോടി ഡോളറിനു താഴെവരുന്നത്.

വിദേശനാണ്യ കരുതല്‍ ശേഖരം ഇതിനുമുമ്പ് ആഴ്ചയില്‍ 40010.1 കോടി ഡോളറായിരുന്നു.

Top