തുടര്‍ച്ചയായ മൂന്നാമത്തെ മാസവും വിദേശ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മാസവും വന്‍ വളര്‍ച്ച. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണം ആഗോളതലത്തില്‍ ഇന്ത്യന്‍ മൂലധന വിപണിക്ക് അനുകൂലമായ പ്രതീക്ഷകളാണ്.

പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിക്ക് തുണയായത് നിരക്ക് വര്‍ധന വൈകിപ്പിക്കാനുളള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ രണ്ട് മാസങ്ങളിലും നിക്ഷേപത്തില്‍ വലിയ തോതില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ ഉണ്ടായത് 17,219 കോടി രൂപയുടെ അറ്റ നിക്ഷേപമാണ്.

ഏപ്രില്‍ മാസത്തില്‍ ഇക്വിറ്റികളില്‍ 21,032.04 കോടി രൂപയുടെ അറ്റനിക്ഷേപം നടന്നപ്പോള്‍, ഡെറ്റ് വിപണിയില്‍ 3,812 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ നടത്തിയത്.എഫ്പിഐകള്‍ മാര്‍ച്ച് മാസത്തില്‍ 45,981 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 11,182 കോടി രൂപയുടെ നിക്ഷേപവുമാണ് നടത്തിയത്. എഫ്പിഐകള്‍ ജനുവരിയില്‍ 5,264 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് നടത്തിയത്.

Top