നേരിട്ടുള്ള വിദേശനിക്ഷേപം, എംപ്ലോയീ സ്റ്റോക്ക് ഓപ്ഷന്‍ എന്നിവയ്ക്കിനി മൂലധനാദായനികുതി വേണ്ട

ന്യൂഡല്‍ഹി: സെബിയും റിസര്‍വ് ബാങ്കും കോടതികളും അംഗീകരിച്ചതാണെങ്കില്‍ തൊഴിലാളികള്‍ക്കു കമ്പനി നല്‍കുന്ന എംപ്ലോയീ സ്റ്റോക്ക് ഓപ്ഷന്‍ (ഇസോപ്), നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ), ഓഹരിവിപണിയില്‍ അല്ലാതെ നടത്തുന്ന കൈമാറ്റങ്ങള്‍ എന്നിവയ്ക്ക് സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) നല്‍കിയിട്ടില്ലെങ്കിലും മൂലധനാദായനികുതി വേണ്ട.

കമ്പനികളുടെ ഐപിഒ, ബോണസ് ഇഷ്യു, റൈറ്റ്‌സ് ഇഷ്യു എന്നിവയിലൂടെ ഓഹരി കിട്ടുന്നവരെയും മൂലധനാദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയാണ് ഉത്തരവ്.

ദാനമായി ലഭിക്കുന്ന ഓഹരികളും കമ്പനികളുടെ ലയനം, വിഘടനം എന്നിവ വഴി ലഭിക്കുന്ന ഓഹരികളും ഇപ്രകാരം നികുതിവിമക്തമാകും.

ബജറ്റിലെ ഒരു നിര്‍ദേശം നടപ്പാക്കിയപ്പോള്‍ വന്ന പോരായ്മ തിരുത്താനാണ് പ്രത്യക്ഷ നികുതികള്‍ക്കായുള്ള കേന്ദ്രബോര്‍ഡ് (സിബിഡിടി) ഈ വിശദീകരണം ഇറക്കിയത്‌.

Top