വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മഹാസമ്മേളനം

അമരാവതി: വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ നീക്കവുമായി ജഗന്‍മോഹന്‍ സര്‍ക്കാര്‍. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ മഹാ സമ്മേളനം (മെഗാ കോണ്‍ഫറന്‍സ്) നടത്താനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ആഗസ്റ്റ് ഒമ്പതിന് വിജയവാഡയില്‍ വച്ചായിരിക്കും സമ്മേളനം നടത്തുക.

രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന മഹാ സമ്മേളനത്തില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, നയതന്ത്രപ്രതിനിധികള്‍, കോണ്‍സുലെറ്റ് ജനറല്‍മാര്‍ എന്നിവരും അതില്‍ ഉള്‍പ്പെടും.

ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അംബാസിഡര്‍മാര്‍, കോണ്‍സുലെറ്റ് ജനറല്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം ഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി മുഖ്യമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തും.

Top