കരിപ്പൂരില്‍ നിന്ന് 71.82 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി പിടികൂടി. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 71.82 ലക്ഷം രൂപയുടെ വിദേശകറന്‍സിയണ് ഡിആര്‍ഐ സംഘം പിടികൂടിയത്.

ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിലേക്ക് പോകാനായി എത്തിയ കോഴിക്കോട് താമരശേരി അടിവാരം കല്ലേപുള്ളിയില്‍ ജേസല്‍(32) ആണ് കറന്‍സിയുമായി പിടിയിലായത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടു നിന്നെത്തിയ ഡിആര്‍ഐ സംഘം ജേസലിനെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

ഇയാളുടെ ബാഗേജിനകത്ത് പ്രത്യേക അറയ്ക്കുളളിലും പാന്റസിന്റെ പോക്കറ്റിലും ശരീരത്തിലുമായിട്ടായിരുന്നു കറന്‍സി ഒളിപ്പിച്ചിരുന്നത്. അമേരിക്കന്‍ ഡോളര്‍, സൗദി റിയാല്‍, ഒമാന്‍ റിയാല്‍, ബഹ്‌റൈന്‍ ദിനാര്‍, യുഎഇ ദിര്‍ഹം എന്നിവയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

Top