വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സൈനിക താവളങ്ങള്‍ ഒരുക്കാന്‍ തയാറെടുത്ത് യുകെ

ലണ്ടന്‍: ബ്രക്‌സിറ്റിനു ശേഷം യുകെയില്‍ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സൈനിക താവളങ്ങള്‍ ഒരുക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ വിവിധയിടങ്ങളിലും കരീബിയന്‍ മണ്ണിലുമടക്കമാണ് യുകെയുടെ ഉന്നം. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്യംസണ്‍ ആണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോകിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. നിലവില്‍ 15 രാജ്യാന്തര സൈനിക താവളങ്ങളാണ് യുകെയ്ക്ക് ഉള്ളത്.

ബ്രക്‌സിറ്റിനു ശേഷം ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി വിവിധ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും വില്യംസണ്‍ പറഞ്ഞു.

Top