ബിഎസ്-6 ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി മോഡല്‍ ഇക്കോ സ്‌പോട്ട് കേരളത്തിലും

ബിഎസ്-6 എന്‍ജിനിലുള്ള ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി മോഡലായ ഇക്കോ സ്‌പോട്ട് കേരളത്തിലുമെത്തി. തുടര്‍ന്ന് വാഹനം കോഴിക്കോട് ജില്ലയിലെ ഫോര്‍ഡിന്റെ മുന്‍നിര ഡീലര്‍മാരായ പിവിഎസ് ഫോര്‍ഡില്‍ അവതരിപ്പിച്ചു.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കിയതല്ലാതെ ഈ വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് എത്തിയിരിക്കുന്നത്. അതേസമയം, ബിസ്-6 എന്‍ജിനിലേക്ക് മാറിയതിനെ തുടര്‍ന്ന് ടൈറ്റാനിയം വേരിന്റിനൊഴികെ മറ്റുള്ളവയ്ക്ക് 13,000 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്.

ഇക്കോ സ്‌പോര്‍ട്ടിന്റെ ഡീസല്‍ പതിപ്പും ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നാണ്‌ പ്രധാന പ്രത്യേകത.

ഇക്കോ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പിന് 8.04 ലക്ഷം രൂപ മുതല്‍ 11.43 ലക്ഷം രൂപ വരെയും, ഡീസല്‍ പതിപ്പിന് 8.54 ലക്ഷം രൂപ മുതല്‍ 11.58 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പില്‍ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡീസല്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്.

മൂന്നു വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് ഫോര്‍ഡ് നല്‍കുന്നത്.

Top