ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഫോര്‍ഡ്

വാഹനം വാങ്ങുമ്പോള്‍ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്ക് കണ്ണും പൂട്ടി വാങ്ങാവുന്ന വാഹനമാണ് ഫോര്‍ഡ്. എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് ആണ് വാഹനം നേടിയിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയുടെ കാര്യത്തിലും ഫോര്‍ഡിന് ഫോര്‍ സ്റ്റാറാണ് ലഭിച്ചിരിക്കുന്നത്.

നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണ് ഫോര്‍ഡ്. ക്രാഷ് ടെസ്റ്റിലൂടെ ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറുമാണ് ഫോര്‍ സ്റ്റാര്‍ നേടിയ വാഹനങ്ങള്‍.

ഇന്ത്യന്‍ നിരത്തുകളില്‍ മികച്ച സ്വീകാര്യത നേടിയിട്ടുള്ള വാഹനങ്ങളാണ് ഫോര്‍ഡ് ഫിഗോയും, ഫിഗോ ആസ്പയറും. 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്.

Top