ഫോര്‍ഡ് – മഹീന്ദ്ര കൂട്ടുകെട്ടില്‍ പുതിയ ആസ്പൈര്‍ ഇലക്ട്രിക് വിപണിയിലേക്ക്

ഫോര്‍ഡ് മഹീന്ദ്ര കൂട്ടുകെട്ടില്‍ ആസ്പൈറിന്റെ വൈദ്യുത പതിപ്പ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യാന്തര വിപണിയിലുള്ള ആസ്പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പിനെ അടിസ്ഥാനപ്പെടുത്തി വൈദ്യുത മോഡല്‍ ഇവിടെ അവതരിക്കും. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യപാദം മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പവര്‍ട്രെയിനാണ് ആസ്പൈര്‍ ഇലക്ട്രിക് ഉപയോഗിക്കുന്നത്. 380V ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം കാറില്‍ ഒരുങ്ങുമെന്ന് സൂചനയുണ്ട്. 67 bhp കരുത്തുത്പാദനം വൈദ്യുത മോട്ടോറില്‍ പ്രതീക്ഷിക്കാം.

ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ ആസ്പൈര്‍ ഇലക്ട്രിക്കിന് കഴിയുമെന്നാണ് വിവരം. മണിക്കൂറില്‍ 110 കിലോമീറ്ററായിരിക്കും പരമാവധി വേഗം. ആകാരയളവ് പരിശോധിച്ചാല്‍ 4,254 mm നീളവും 1,695 mm വീതിയും 1,525 mm ഉയരവും ആസ്പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പില്‍ ഒരുക്കിയിട്ടുണ്ട്.

Top