ഫിഗോയുടെ പുതിയ മോഡലുമായി ഫോര്‍ഡ്

ഫിഗോയുടെ പുതിയ മോഡലുമായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് വിപണിയില്‍. പുതിയ മോഡലിന്റെ ഡല്‍ഹി ഷോറൂം വില 5.95 ലക്ഷം മുതല്‍ 7.74 ലക്ഷം വരെയാണ്.

ഫിഗോയുടെ പരിഷ്‌കരിച്ച പുതിയ മോഡല്‍ ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ മൂന്ന വ്യത്യസ്ത വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്. ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം ട്രിം, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടെ പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡ്,പുതിയ ബംമ്പര്‍-റിയര്‍ ബംമ്പര്‍, പുതുക്കിപ്പണിത ഗ്രില്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവ പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നു. ബ്ലാക്ക് ഗ്രില്‍, ഫോഗ് ലാമ്പിന് ചുറ്റും ബ്ലൂ ട്രിം, ഡ്യുവല്‍ ടോണ്‍ റൂഫ്, ബ്ലാക്ക് മിറര്‍, റിയര്‍ സ്പോയിലര്‍, 15 ഇഞ്ച് വീല്‍, ബ്ലൂ തീമിലുള്ള ഇന്റീരിയര്‍ എന്നിവയാണ് ടെറ്റാനിയം ബ്ലു വേരിയന്റിന്റെ പ്രത്യേകതകള്‍.

ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ , ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെ ഒന്‍പത് സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ഫിഗോയില്‍ ഒരുക്കിയിരിക്കുന്നത്. 3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം വീല്‍ബേസുമാണ് വാഹനത്തിന്റേത്.1016 മുതല്‍ 1078 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം.

വാഹനത്തിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി പെട്രോളില്‍ 42 ലിറ്ററും ഡീസലില്‍ 40 ലിറ്ററുമാണ്.1.2 ലിറ്റര്‍ പെട്രോളില്‍ 20.4 കിലോമീറ്ററും 1.5 ലിറ്റര്‍ പെട്രോളില്‍ 16.3 കിലോമീറ്ററും ഡീസലില്‍ 25.5 കിലോമീറ്ററും വാഹനത്തിന് മൈലേജ് ലഭിക്കും.

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസലിനൊപ്പം പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എന്‍ജിനും പുതിയ ഫിഗോയിലുണ്ട്. ഈ പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 96 ബിഎച്ച്പി പവറും 120 എന്‍എം ടോര്‍ക്കും സാധ്യമാക്കും.1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 123 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കും ലഭിക്കും. 100 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമാണ്‌ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കുന്നത്.

Top