Ford India recalls 48,700 EcoSport SUVs

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോഡിന്റെ കോംപാക്റ്റ് എസ് യു വി ഇക്കോസ്‌പോര്‍ട് കമ്പനി തിരിച്ചു വിളിക്കുന്നു. 2013 നവംബറിനും 2014 ഏപ്രിലിനും ഇടയ്ക്കു നിര്‍മിച്ച 48,700 ഇക്കോ സ്‌പോര്‍ട്ട് എസ്‌യുവികളുടെ ഇന്ധന-ബ്രേക്ക് ലൈനുകള്‍ക്കും പിന്‍ സീറ്റ് ബാക് റെസ്റ്റുകള്‍ക്കും തകരാര്‍ സാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.

തിരിച്ചു വിളിക്കുന്ന വാഹനങ്ങളില്‍ തകരാര്‍ കണ്ടെത്തിയാല്‍ അവയുടെ ഘടകങ്ങള്‍ മാറ്റി നല്‍കുമെന്നു ഫോഡ് ഇന്ത്യ അറിയിച്ചു. ഫോഡ് ശ്രേണിയില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലായ കോംപാക്ട് എസ് യു വി ‘ഇകോസ്‌പോര്‍ട്’ ഇതു നാലാം തവണയാണ്കമ്പനി തിരിച്ചുവിളിക്കുന്നത്.

വാഹനം നിരത്തിലെത്തി ഏറെക്കഴിയും മുമ്പ് 2013 മധ്യത്തിലാണ് ഗ്ലോപ്ലഗ് മൊഡ്യൂളിന്റെ സ്ഥാനം പുനഃക്രമീകരിക്കാന്‍ ഫോഡ് ഇന്ത്യ 972 ‘ഇകോസ്‌പോര്‍ട്’ തിരിച്ചുവിളിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മുന്നിലെ എയര്‍ബാഗുമായും ഫ്യുവല്‍ ലൈനുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ ഫോഡ് 20,700 ‘ഇകോസ്‌പോര്‍ട്ടുകളും കഴിഞ്ഞ വര്‍ഷം അവസാനം സസ്‌പെന്‍ഷന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 16444 ഇക്കോസ്‌പോര്‍ട്ടുകളും തിരിച്ചു വിളിച്ചിരുന്നു

Top