ഫോര്‍ഡ് ഇന്ത്യ 2018 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു

മേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2018 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.

വില 4 ശതമാനത്തോളമായിരിക്കും വര്‍ദ്ധിപ്പിക്കുന്നതെന്ന് ഫോര്‍ഡ് ഇന്ത്യ വ്യക്തമാക്കി.

വാഹന നിര്‍മ്മാണത്തിനാവശ്യമുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിപ്പിച്ചതാണ് വാഹനത്തിന്റെ വില വര്‍ധനവിന് കാരണമായിരിക്കുന്നത്.

ഫോര്‍ഡിന്റെ എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ദ്ധനവ് ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ ഏറ്റവും കുറഞ്ഞ മോഡലിന് 7,31,200 രൂപയാണ് വില. എന്നാല്‍ ഇതില്‍ 30,000 രൂപ വരെ വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്.

Top