ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 5.09 ലക്ഷം രൂപ മുതല്‍

മേരിക്കന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ക്രോസ് ഹാച്ച്ബാക്ക് ഫ്രീസ്‌റ്റൈല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 5.09 ലക്ഷം രൂപ മുതല്‍ (എക്‌സ്‌ഷോറൂം ദില്ലി) ആണ് വില വരുന്നത്. 7.89 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഡീസല്‍ വകേഭദത്തിന്റെ വില.

നാലു വകഭേദങ്ങളിലാണ് ഫോര്‍ഡ് ഫ്രീസ്‌റ്റൈലില്‍ പുറത്തിറക്കിയിരിക്കുന്നത്. ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെയാണ് വകഭേദങ്ങള്‍. കാന്യണ്‍ റിഡ്ജ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രെയ്, വൈറ്റ് ഗോള്‍ഡ്, ഓക്‌സ്ഫഡ് വൈറ്റ്, അബ്‌സല്യൂട്ട് ബ്ലാക് എന്നീ ആറു നിറങ്ങളിലാണ് ഫോര്‍ഡ് ഫ്രീസ്‌റ്റൈലിന്റെ വരവ്.

ഏറ്റവും പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്. 95 bhp കരുത്തും 120 Nm toruqe ഉം പരമാവധി സൃഷ്ടിക്കുന്നതാണ് എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഫ്രീസ്‌റ്റൈലിലുണ്ട്. 100 bhp കരുത്തും 250 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

15 ഇഞ്ച് അലോയ് വീലുകളും, കറുപ്പ് ഗ്രാഫിക്‌സും ഫ്രീസ്‌റ്റൈലിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടുന്നു. 6.5 ഇഞ്ച് SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍െന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്.

Top