ഫോര്‍ഡ് ക്രോസ് ഹാച്ച്ബാക്ക് ഫ്രീസ്‌റ്റൈലിന്റെ ബുക്കിംങ് ആമസോണില്‍ ആരംഭിച്ചു

frtee-style,-ford

ഫോര്‍ഡിന്റെ പുതിയ ക്രോസ്ഹാച്ച്ബാക്ക് ഫ്രീ സ്‌റ്റൈല്‍ ആമസോണ്‍ വഴി ബുക്കിംങ് ആരംഭിച്ചു. 100 യൂണിറ്റ് ഫ്രീസ്‌റ്റൈലിനാണ് 10000 രൂപ നല്‍കി ആമസോണ്‍ വഴി ബുക്ക് ചെയ്യാനാവുക.

free-style

96 എച്ച്പി പവറും 120 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 100 എച്ച്പി പവറും 215 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബോണറ്റിനടിയില്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. വൈകാതെ പെട്രോളില്‍ ഓട്ടോമാറ്റിക് പതിപ്പും ലഭ്യമാകും. നടുവില്‍ 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുണ്ട്.

ford-freestyel

പുതിയ ബോണറ്റ്, ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, അലോയി, ബ്ലാക്ക്ഡ് ഔട്ട് ഹെഡ്‌ലാമ്ബ്, മെറ്റാലിക് റൂഫ് റെയില്‍സ്, എക്‌സ്ട്രാ ബോഡി ക്ലാഡിങ്, വലിയ R15 വീല്‍ എന്നിവയാണ് ഫ്രീസ്‌റ്റൈലിലെ പ്രധാന പ്രത്യേകതകള്‍. 3954 എംഎം നീളവും 1737 എംഎം വീതിയും 1570 എംഎം ഉയരവും 2490 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 190 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 257 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി.Related posts

Back to top