ഫോര്‍ഡ് എക്‌സ്‌പ്ലോററിനൊപ്പം അര ലക്ഷത്തിന്റെ കിടിലന്‍ സമ്മാനം

ഫോര്‍ഡിന്റെ സ്പാനിഷ് വിപണിയിലെ വാഹനമായ എക്‌സ്‌പ്ലോറര്‍ എസ്‌യുവി കിടിലന്‍ സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സോണിയുടെ പ്ലേസ്റ്റേഷന്‍ 5 ആണ് 71 ലക്ഷം രൂപ വില വരുന്ന ഈ വാഹനത്തിന് ഒപ്പം നല്‍കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

നവംബറില്‍ ലോക വിപണിയിലെത്തിയ പ്ലേസ്റ്റേഷന്‍ 5-ന് 49,990 രൂപയും പ്ലേസ്റ്റേഷന്‍ 5 ഡിജിറ്റല്‍ എഡിഷന് 39,990 രൂപയും ആണ് വില. ബുക്ക് ചെയ്ത പ്ലേസ്റ്റേഷന്‍ 5 ലഭിക്കാന്‍ നിലവില്‍ മാസങ്ങളോളം കാത്തിരിക്കണം. എക്സ്പ്ലോറര്‍ എസ്യുവിയും പ്ലേസ്റ്റേഷന്‍ 5-വും ധാരാളം സമാനതകള്‍ പുലര്‍ത്തുന്നുണ്ടെന്നാണ് ഫോര്‍ഡും സോണിയും പറയുന്നത്. കാരണം മൂന്നു നിര സീറ്റുകളുള്ള ഫോര്‍ഡ് എക്സ്പ്ലോറര്‍ ഒരു ഫാമിലി എസ്യുവി ആണ്. അതുപോലെ തന്നെ പ്ലേസ്റ്റേഷന്‍ 5 കുടുംബത്തിലുള്ളവരുടെ ഉല്ലാസ ഉപാധിയാണെന്നും കമ്പനികള്‍ പറയുന്നു.

മുന്‍തലമുറ എക്സ്പ്ലോറര്‍ എസ്യുവി 20 കൊല്ലമാണ് മാറ്റമില്ലാതെ സ്‌പെയിനിലെ വാഹന വിപണിയില്‍ ഉണ്ടായിരുന്നത്. അടുത്തിടെയാണ് പുത്തന്‍ എക്‌സ്‌പ്ലോറര്‍ സ്പാനിഷ് വിപണിയിലെത്തിയത്. സമാനമായി  7  വര്‍ഷം വിപണിയിലുണ്ടായിരുന്ന പ്ലേസ്റ്റേഷന്‍ 4-ന് ശേഷമാണ് പ്ലേസ്റ്റേഷന്‍ 5 ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്.

എന്നാല്‍ ഫോര്‍ഡ് എക്സ്പ്ലോറര്‍ ഇന്ത്യയിലേക്ക് എത്താനിടയില്ല. ഫോര്‍ഡിന്റെ എസ്യുവി നിരയിലെ മിന്നും താരം റേഞ്ചര്‍ റാപ്റ്റര്‍ ഒരു പക്ഷെ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top