ford endeavour prices hiked top variant gets rs 2.85 lakh hike

ഫോഡ് എന്‍ഡവര്‍ മോഡലുകളുടെ വിലയില്‍ 2.85 ലക്ഷത്തോളം വര്‍ധനവ് ഏര്‍പ്പെടുത്തി. ഫോഡ് എന്‍ഡവറിന്റെ ട്രെന്റ് വേരിയന്റുകളുടെ വില 2.82ലക്ഷത്തോളം കുറച്ചത് കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു.

ദില്ലി എക്‌സ്‌ഷോറൂം 23.78 ലക്ഷം മുതല്‍ 30.89ലക്ഷം വരെയാണ് നിലവില്‍ എന്‍ഡവര്‍ മോഡലുകളുടെ വിപണിവില.

കഴിഞ്ഞവര്‍ഷം വിലക്കുറവ് ഏര്‍പ്പെടുത്തിയതിനാല്‍ വില്പനയില്‍ കാര്യമായിട്ടുള്ള വര്‍ധനവ് കാണാന്‍ സാധിച്ചെന്നും കമ്പനി വ്യക്തമാക്കി. ടൊയോട്ട ഫോര്‍ച്യൂണറിനേക്കാളും മൂന്നു മുതല്‍ അഞ്ച് ലക്ഷത്തോളം വിലക്കുറവിലായിരുന്നു എന്‍ഡവര്‍ ലഭ്യമായിരുന്നത്.

2016 ഡിസംബറില്‍ ഫോഡ് എന്‍ഡവറിന്റെ 312 യൂണിറ്റുകളാണ് വിലകുറച്ചതുമൂലം വിറ്റഴിച്ചത്.

നിലവില്‍ 26.63ലക്ഷത്തിന് ലഭ്യമായിക്കൊണ്ടിരിക്കുന്ന 2.2 4X4എംടി ട്രെന്റ് വേരിയന്റിനാണ് 2.85ലക്ഷം വില വിര്‍ധനവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എന്‍ഡവര്‍ ട്രെന്റിന്റെ 4X4എടി വേരിയന്റും വില വര്‍ധനവിന്റെ ഭാഗമാണ്. 1.75ലക്ഷത്തോളം വര്‍ധനവാണ് ഈ വേരിയന്റിനുണ്ടാവുക.

എന്‍ഡവറിന്റെ ലോവര്‍ വേരിയന്റായ 2.2 4X2 എടി ട്രെന്റിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

എങ്കിലും 2.2 4X2 എടി ടൈറ്റാനിയം വേരിയന്റിന് 42,000രൂപയോളം 3.2 4X4 എടി ടൈറ്റാനിയത്തിന് 1.12ലക്ഷത്തോളം വര്‍ധനവും വിലയില്‍ വരുത്തിയിട്ടുണ്ട്.

Top