ഫോര്‍ഡ് ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍ ; വില 10.68 ലക്ഷം രൂപ മുതല്‍

ഫോര്‍ഡ് ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 10.68 ലക്ഷം രൂപ മുതലാണ് ഇക്കോസ്പോര്‍ട് തണ്ടര്‍ പെട്രോളിന് വില. ഡീസല്‍ പതിപ്പിന് പ്രാരംഭ വില 10.68 ലക്ഷം രൂപയാണ്.

ഇരട്ടനിറമുള്ള ബോണറ്റ്, കറുത്ത മേല്‍ക്കൂര, കറുത്ത അലോയ് വീലുകള്‍, കറുത്ത മിററുകള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാട് ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനില്‍ കാണാം. കറുത്ത അലോയ് വീലുകളില്‍ സ്പോര്‍ടി ഭാവം പ്രകടമാണ്.

17 ഇഞ്ചാണ് അലോയ് വീലുകളുടെ വലിപ്പം. 9.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും അടക്കം ടൈറ്റാനിയം വകഭേദത്തിലെ സൗകര്യങ്ങളും സംവിധാനങ്ങളും മുഴുവന്‍ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനും ലഭിച്ചിട്ടുണ്ട്.

1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷന്‍ പെട്രോളില്‍ തുടിക്കുന്നത്. എഞ്ചിന് 123 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു എസ്യുവിയിലെ സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. ഇതേസമയം, ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ TDCI ടര്‍ബ്ബോ എഡിഷന്‍ ഒരുങ്ങുന്നു. 98.6 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡാണ് ഡീസല്‍ പതിപ്പിലും മാനുവല്‍ ഗിയര്‍ബോക്സ്.

Top