വില കുറച്ച് വിപണി പിടിയ്ക്കാന്‍ പുതിയ തന്ത്രങ്ങളുമായി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്

ചെറിയ മാറ്റങ്ങളോടെ ഇക്കോസ്‌പോര്‍ട്ടിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഫോര്‍ഡ്. എല്ലാവരും വില കൂട്ടിയപ്പോള്‍ വില കുറച്ചു കൊണ്ടാണ് ഇത്തവണ ഫോര്‍ഡ് മാര്‍ക്കറ്റ് പിടിയ്ക്കാന്‍ പോകുന്നത്. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ സബ്-4 മീറ്റര്‍ എസ്യുവികളില്‍ ഒന്നാണ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്. എന്നാല്‍ കാറിന് ഇതുവരെ ഒരു തലമുറ മാറ്റമോ കാര്യമായ പരിഷ്‌ക്കരണങ്ങളോ ലഭിക്കാത്ത ഒറ്റ കാരണത്താല്‍ സെഗ്മെന്റില്‍ വാഹനം അല്‍പ്പം പിന്നിലാണ്.

2021 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന് 7.99 ലക്ഷം രൂപയാണ് പുതുക്കിയ പ്രാരംഭ വില. ടൈറ്റാനിയം പ്ലസ് വേരിയന്റിനായി ആവേശകരമായ ഒരു നവീകരണം ഉടന്‍ ഉണ്ടാകുമെന്നും ഫോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മാനുവല്‍ ഗിയര്‍ബോക്സ് പിന്‍വലിച്ച് ഒരു ഓട്ടോമാറ്റിക് മോഡലായി മാത്രമാണ് ലഭ്യാമാവുക. ുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ ലൈനപ്പിലെ ടൈറ്റാനിയം വേരിയന്റിലും സണ്‍റൂഫ് കമ്പനി അവതരിപ്പിക്കുന്നുണ്ട്. അതേസമയം, ഇക്കോസ്‌പോര്‍ട്ട് ആംബിയന്റ് മാനുവല്‍ ബേസ് പെട്രോള്‍ വേരിയന്റിന് 7.99 ലക്ഷം രൂപയാണ് ഇനി മുതല്‍ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. തായത് നേരത്തത്തെ വിലയേക്കാള്‍ 20,000 രൂപ കുറവാണിതെന്ന് ചുരുക്കം.

ടൈറ്റാനിയം മാനുവലിന് 1000 രൂപ വര്‍ധിച്ച് ഇപ്പോള്‍ 9.79 ലക്ഷമായി. ടൈറ്റാനിയം ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് മാനുവല്‍, തണ്ടര്‍ മാനുവല്‍ പെട്രോള്‍ എന്നീ വേരിയന്റുകള്‍ കമ്പനി നിര്‍ത്തലാക്കുകയും ചെയ്തു. ഉയര്‍ന്ന മോഡലായ സ്പോര്‍ട്ട് 2021 ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്റെ ഫീച്ചറുകളില്‍ ആറ് എയര്‍ബാഗുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഫോര്‍ഡ് പാസ്ടിഎം ഉള്‍ച്ചേര്‍ത്ത നാവിഗേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. 100,000 കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ വാറണ്ടിയും ഏറ്റവും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് 36 പൈസ / കിലോമീറ്ററുമാണ് ഇപ്പോള്‍ ഇക്കോസ്‌പോര്‍ട്ടില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

Top