‘ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്’ പുതിയ രൂപത്തില്‍ നവംബര്‍ 9ന്

ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് പുതിയ രൂപത്തില്‍ നവംബര്‍ ഒമ്പതിന് അവതരിപ്പിക്കും.

കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലെ മുന്‍നിര മോഡലാണ് ഇത്.നവംബര്‍ അഞ്ചിന് ആമസോണ്‍ വഴി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കും.

ആദ്യത്തെ 123 ഉപഭോക്താക്കള്‍ക്ക് പതിനായിരം രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം.

ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളില്‍ പുതിയ എക്കോസ്‌പോര്‍ട്ട് പുറത്തിറങ്ങും.

7.5 ലക്ഷം മുതല്‍ 11 ലക്ഷം വരെയാകും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

മുന്‍മോഡലിനെക്കാള്‍ കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ TI-VCT പെട്രോള്‍ എന്‍ജിനാണ് പുതിയ പതിപ്പില്‍ ഒരുക്കിയിരിക്കുന്നത്.

121.3 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കു നല്‍കുന്ന എന്‍ജിന്‍ ഒരുക്കിട്ടുണ്ട്.

സെഗ് മെന്റില്‍ ഏറ്റവും അധികം കരുത്ത് നല്‍കുന്ന മോഡലും ഇനി എക്കോസ്‌പോര്‍ട്ട് ആയിരിക്കും.

നേരത്തെയുണ്ടായിരുന്ന 1.5 ലിറ്റര്‍ TDCi ഡീസല്‍, 1.0 ലിറ്റര്‍ എക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ പുതിയ പതിപ്പിലും അവതരിപ്പിച്ചിട്ടുണ്ട്.

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് പവര്‍ഷിഫ്റ്റ് ഡ്യുവല്‍ ക്ലച്ച് ആയിരിക്കും ഗിയര്‍ബോക്‌സ്.

അകത്തളത്ത് ഫോര്‍ഡിന്റെ SYNC 3 സോഫ്റ്റ് വെയറിലുള്ള 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

അതേസമയം വാഹനത്തിന്റെ ഇരുവശങ്ങളിലും പിന്നിലുമുള്ള ഡിസൈന്‍ നിലവിലുള്ള എക്കോസ്‌പോര്‍ട്ടിന്റേതാണ്.

Top