ഫോർഡ് ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

ക്കോസ്പോർട്ടിന്റെ ഫെയ്‌സി‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കാനൊരുങ്ങുകയാണ് അമേരിക്കൻ ബ്രാൻഡായ ഫോർഡ്.വർഷാവസാനത്തോടെ വിപണിയിൽ എത്തുന്നതിനു മുന്നോടിയായി മിനുക്ക് പണികൾ പൂർത്തിയാക്കി തയാറാവുകയാണ് വാഹനം. പരീക്ഷണയോട്ടത്തിനും ഇതിനോടകം തുടക്കം കുറിച്ചു.

ഇക്കോസ്പോർട്ടിന്റെ വശങ്ങളിലെ മാറ്റങ്ങൾ പുതിയ അലോയ് വീലുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പിൻഭാഗത്ത് കാര്യമായ ഒരു മാറ്റവുമില്ലാതെയാകും ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് എത്തുക.

2021 ഫോർഡ് ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലെ മാറ്റങ്ങൾ ഇപ്പോൾ വ്യക്തമല്ല. എന്നിരുന്നാലും മോഡലിന് പുതിയ അപ്ഹോൾസ്റ്ററിയും പരിഷ്ക്കരിച്ച Sync 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ആപ്പിൾ കാർ‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റി എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തന്നെയായിരിക്കും. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചാണ് സബ് ഫോർ മീറ്റർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

Top