മുഖം മിനുക്കി കിടിലൻ ലുക്കുമായി ഫോര്‍ഡ് എക്കോസ്‌പോര്‍ട് എത്തുന്നു

വാഹനപ്രേമികൾക്ക് ആവേശമായി പുതിയ ലുക്കിൽ വിപണിയിൽ എത്തുകയാണ് ഫോര്‍ഡ് എക്കോസ്പോർട്ട് .

വാഹനത്തിന്റെ മുന്‍ഭാഗത്തെ ലുക്കിനാണ് മാറ്റങ്ങല്‍ വരുത്തിയിരിക്കുന്നത്.

പുതിയ ഫോര്‍ഡ് എന്‍ഡവറിനെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുകള്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ക്ക് ചതുര രൂപം എന്നിവയാണ് പുതിയ മാറ്റങ്ങള്‍. ഹെഡ്‌ലാംപ് ക്ലസ്റ്ററിയും മാറ്റം വരുത്തിയിട്ടുണ്ട്.

ടോപ്‌സ്‌പൈക്കില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടുത്താനാണ് സാധ്യത. ഏകദേശം ആറര ലക്ഷത്തിനും ഒമ്പതര ലക്ഷത്തിനും ഇടയിലാവും വാഹനത്തിന്റെ വില.

Top