ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് ഈ മാസം വിപണിയിലേക്ക്

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് ഈ മാസം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അകത്തളത്തില്‍ അങ്ങിങ്ങായി ചെറിയ മാറ്റങ്ങള്‍; ഒപ്പം കൂടുതല്‍ ഫീച്ചറുകളും. എന്തായാലും ഇക്കോസ്‌പോര്‍ടിന്റെ പുതിയ ടൈറ്റാനിയം എസ് വകഭേദത്തിനായി ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല.

125 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് എത്തുക. ദൃഢതയേറിയ സസ്‌പെന്‍ഷന്‍ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിലെ ഡ്രൈവിംഗ് കൂടുതല്‍ രസകരമാക്കും. സ്റ്റീയറിംഗ് പ്രതികരണവും മികവേറിയതായിരിക്കും. നിരയില്‍ ഏറ്റവും ഉയര്‍ന്ന വകഭേദമായാകും പുതിയ ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ട് അറിയപ്പെടുക.

1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ടൈറ്റാനിയം എസില്‍ അണിനിരക്കും. ഡീസല്‍ എഞ്ചിന് പരമാവധി 98.5 bhp കരുത്തും 205 Nm torque ഉം ഉണ്ട്. പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ്, HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിങ്ങനെ നീളും ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിന്റെ പുത്തന്‍ വിശേഷങ്ങള്‍.

Top