പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 5.55 ലക്ഷം രൂപ മുതല്‍

പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍ ഇന്ത്യന്‍ വിപണിയിലെത്തി. രൂപകല്‍പനയിലും എഞ്ചിന്‍ സാങ്കേതികതയിലും മാറ്റങ്ങള്‍ ഒരുങ്ങുന്ന പുതിയ ഫോര്‍ഡ് ആസ്‌പൈറിന് 5.55 ലക്ഷം രൂപയാണ് വില (എക്‌സ്‌ഷോറൂം ദില്ലി). ആംബിയന്റ്, ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രാരംഭ പെട്രോള്‍ മോഡല്‍ 5.55 ലക്ഷം രൂപയ്ക്ക് എത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ഡീസല്‍ മോഡലിന് 8.14 ലക്ഷം രൂപയാണ് വിപണിയില്‍ വില. പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് 8.49 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റിലുമുണ്ട് ക്രോം അലങ്കാരം. വശങ്ങളില്‍ പുതുതായി രൂപകല്‍പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. ഏഴു നിറങ്ങളിലാണ് ഫോര്‍ഡ് ആസ്‌പൈര്‍ പുറത്തിറങ്ങുന്നത്. വൈറ്റ് ഗോള്‍ഡ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രെയ്, അബ്‌സൊല്യൂട്ട് ബ്ലാക്, ഡീപ് ഇംപാക്ട് ബ്ലൂ, റൂബി റെഡ്, ഒക്‌സ്ഫഡ് വൈറ്റ് എന്നീ നിറങ്ങള്‍ സെഡാനില്‍ തെരഞ്ഞെടുക്കാം. നിലവിലുള്ള ബ്ലാക്/ബീജ് ഇരട്ടനിറശൈലി തന്നെയാണ് പുതിയ ആസ്‌പൈറിന് അകത്ത് നല്‍കിയിരിക്കുന്നത്. 6.5 ഇഞ്ച് SYNC3 ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം പുതിയ ആസ്‌പൈറിന്റെ പ്രധാന സവിശേഷതയാണ്.

മൂന്നു സിലിണ്ടറുള്ള 1.2 ലിറ്റര്‍ ഡ്രാഗണ്‍ സിരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ ആസ്‌പൈറില്‍ തുടിക്കുന്നത്. എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധിയേകാന്‍ കഴിയും. ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല. നിലവിലെ 1.5 ലിറ്റര്‍ എഞ്ചിന്‍ തന്നെ തുടരുന്നു. ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതുകൂടാതെ 121 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ആസ്‌പൈറില്‍ ഒരുങ്ങുന്നുണ്ട്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പില്‍.

Top