ഫോര്‍ഡ് ആസ്പൈര്‍ ബ്ലൂ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി

ഫോര്‍ഡ് ആസ്പൈര്‍ ബ്ലൂ സ്പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ പുറത്തിറക്കി. 7.50 ലക്ഷം രൂപയാണ് പ്രാരംഭ വില. 8.30 ലക്ഷം രൂപയാണ് ബ്ലൂ എഡിഷന്‍ ആസ്പൈര്‍ ഡീസലിന് വില.

കറുപ്പഴകുള്ള ഗ്രില്ലും മേല്‍ക്കൂരയും കാറിന്റെ സവിശേഷതയാണ്. സ്പോര്‍ടി ഭാവം വര്‍ധിപ്പിക്കാനായി പ്രത്യേക സ്റ്റിക്കറുകള്‍ പുറംമോടിയില്‍ കമ്പനി നല്‍കിയിട്ടുണ്ട്. കാറിന്റെ പേരിനോട് നീതി പുലര്‍ത്തി അകത്തളത്തില്‍ നീല നിറം ചാരുത പകരും. പ്രാരംഭ ടൈറ്റാനിയം വകഭേദം ആസ്പൈര്‍ ബ്ലൂ എഡിഷന് ആധാരമാവുന്നു. 15 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം. പിറകില്‍ പ്രത്യേക ‘ബ്ലൂ’ ബാഡ്ജും കമ്പനി പതിപ്പിച്ചിട്ടുണ്ട്. സാറ്റലൈറ്റ് നാവിഗേഷന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകളുടെ പിന്തുണ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനുണ്ട്.

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിനാണ് ആസ്പൈര്‍ ബ്ലൂ എഡിഷന്‍ പെട്രോളില്‍. എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 99 bhp കരുത്തും 215 Nm torque ഉം കുറിക്കാന്‍ ആസ്പൈര്‍ ബ്ലൂ എഡിഷനിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് കഴിയും.ആറു സ്പീഡാണ് ഡീസല്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്സ്.

Top