കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു ; 2 പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിൽ കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി.സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങള്‍ വഴിയാണ് സംഭവം പുറം ലോകമറിഞ്ഞത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കൊടിഹള്ളിയിലായിരുന്നു സംഭവം.

ഏഴു കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു എന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഒരു പാര്‍ട്ടിയ്ക്കിടെയാണ് ചിലര്‍ കുട്ടികള്‍ക്കും മദ്യം നല്‍കിയത്. തുടര്‍ന്ന് മദ്യപിച്ചു ബോധം നശിച്ച കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയായിരുന്നു. മദ്യപിച്ച ശേഷം കുട്ടികള്‍ അവ്യക്തമായി സംസാരിക്കുന്നതും വീഡിയോയിൽ കേള്‍ക്കാമായിരുന്നു. എന്നാൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

Top