മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്സ് ഗൂര്‍ഖ എക്സ്ട്രീം എത്തുന്നു

മൂന്നു ഡോര്‍ ബോഡി ശൈലിയിലുള്ള പുതിയ ഫോഴ്സ് ഗൂര്‍ഖ എക്സ്ട്രീം വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ ഫോഴ്സ് മോട്ടോര്‍സ് പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് വിവരം. 11 ലക്ഷം രൂപയോളം വില മോഡലിന് പ്രതീക്ഷിക്കാം.

Force-Gurkha-Xtreme

മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള OM611 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഗൂര്‍ഖയ്ക്ക് നല്‍കിയിരിക്കുന്നത്. പുതിയ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ കോമണ്‍ റെയില്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. നിലവിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 80 bhp കരുത്തും 230 Nm torque ഉം മാത്രമാണ് അവകാശപ്പെടുന്നത്.

force-gurkha-_625x300_1529823753298

മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഗൂര്‍ഖ എക്സ്ട്രീമില്‍ ഒരുക്കിയിട്ടുണ്ട്. ഡ്യൂവല്‍ മാസ് ഫ്ളൈവീല്‍ മുഖേനയാണ് എഞ്ചിനുമായി ഗിയര്‍ബോക്സ് ബന്ധപ്പെടുക. 4X4 ട്രാന്‍സ്ഫര്‍ കേസും ഡിഫറന്‍ഷ്യല്‍ ലോക്കും ഫോഴ്സ് ഗൂര്‍ഖ എക്സ്ട്രീമിന്റെ വിശേഷങ്ങളില്‍പ്പെടും.

force-gurkha-xplorer-off-road-1529474674

മോഡലിന്റെ ഭാരം 2,510 കിലോയാണ്. അതേസമയം ഇന്ധനശേഷി കൂടി. 63.5 ലിറ്റര്‍ ഇന്ധനം പുതിയ ഗൂര്‍ഖ എക്സ്ട്രീം പരമാവധി ഉള്‍ക്കൊള്ളും. പതിവില്‍ നിന്നും വ്യത്യസ്തമായി ഇടംപിടിച്ചിട്ടുള്ള ക്ലിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്ററുകളും എക്സ്ട്രീം ബാഡ്ജിംഗും പുതിയ വീലുകളും പുതിയ ഗൂര്‍ഖ പതിപ്പിന്റെ മാറ്റങ്ങളില്‍പ്പെടും. സ്റ്റാന്‍ഡേര്‍ഡ് ഗൂര്‍ഖ എക്സ്ട്രീമില്‍ ആറു പേര്‍ക്കു യാത്ര ചെയ്യാം.

Top