അടിമുടി മാറ്റങ്ങളുമായി ഫോഴ്സ് ഗൂര്‍ഖ അടുത്ത വര്‍ഷം വിപണിയിലേക്ക്

ടിമുടി മാറ്റങ്ങളുമായി ഫോര്‍സ് ഖൂര്‍ഖ അടുത്തവര്‍ഷം ആദ്യപാദം ഇന്ത്യന്‍ വിപണിയിലെത്തുന്നു. കൂടുതല്‍ വീതിയും വലുപ്പവുമുള്ള പുതുതലമുറ മഹീന്ദ്ര ഥാറും ഇതേ കാലയളവിലാണ് പുറത്തിറങ്ങുക.

കടുപ്പമേറിയ BNVSAP സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനായി പുതിയ പ്ലാറ്റ്ഫോമും ബോഡിയും ഗൂര്‍ഖയ്ക്കായി ഫോഴ്സ് ആവിഷ്‌കരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ എസ്യുവിക്ക് ലഭിക്കും.

ഇപ്പോഴുള്ള 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലും പരിഷ്‌കാരങ്ങള്‍ നേടിയാകും പുത്തന്‍ ഗൂര്‍ഖ ഒരുങ്ങുക. നിലവില്‍ 140 bhp വരെ കരുത്തുകുറിക്കാന്‍ ഗൂര്‍ഖയ്ക്ക് കഴിയും. അടുത്തിടെയാണ് കരുത്തുകൂടിയ ഗൂര്‍ഖ എക്സ്ട്രീം പതിപ്പിനെ ഫോഴ്സ് വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്.

85 bhp കരുത്തുള്ള 2.5 ലിറ്റര്‍ ഗൂര്‍ഖ പതിപ്പും നിരയിലുണ്ട്. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതോടെ 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ഉപേക്ഷിക്കാതെ കമ്പനിക്ക് വേറെ മാര്‍ഗമില്ല.

Top