ഫോഴ്‌സ് ഗൂര്‍ഖ വൈകാതെ വിപണിയിലെത്തും

ഹീന്ദ്ര ഥാറിനൊപ്പം തന്നെ വിപണിയില്‍ എത്താനൊരുങ്ങിയ വാഹനമാണ് ഗുര്‍ഖയും. മഹീന്ദ്രയുടെ പുതുതലമുറ ഥാറിന്റെ ഒത്ത എതിരാളിയാണ് പുതിയ ഗൂര്‍ഖ. ഗുര്‍ഖയുടെ വരവടുത്തെന്ന് സൂചന നല്‍കി വീണ്ടും പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരവ് നീളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ഓറഞ്ച് കളര്‍ ഓപ്ഷനിലാണ് പൂര്‍ത്തിയാക്കിയതെന്ന് പുറത്തു വന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

2021 ഗൂര്‍ഖയില്‍ ഒരു പുതിയ ഫ്രണ്ട് ഫാസിയ ഉണ്ടാകും. പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംബര്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്ബ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്‌സിഡസ് ജിവാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.

പുതിയ ലുക്കില്‍ എത്തുന്ന ഡാഷ്‌ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്‍കിയ റൗണ്ട് എ.സി.വെന്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ സ്‌ക്രീന്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്ത് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഫോഴ്‌സ് മോട്ടോര്‍സ് രണ്ടാം തലമുറ ഗൂര്‍ഖ പ്രദര്‍ശിപ്പിച്ചത്.

Top